തിരുവനന്തപുരം: മാര്‍ച്ച് 2013 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും യോഗ്യത നേടാതിരിക്കുകയോ വിവിധ കാരണങ്ങളാല്‍ പരീക്ഷക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂവസ് ഇവാല്വേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്കരിച്ച സ്കീം (റഗുലര്‍) വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് മേയ് 27 മുതല്‍ നടത്തുന്ന സേവ് എ ഇയര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. കണ്ടിന്യൂവസ് ഇവാല്വേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്), പ്രാരംഭ സ്കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ മിനിമം ഗ്രേഡ് നേടിയിട്ടുണ്ടെങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത വിഷയത്തിന് മാത്രം രജിസ്റ്റര്‍ ചെയ്യാം. പേപ്പര്‍ ഒന്നിന് 100 രൂപ വെച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 125 രൂപ വെച്ചും 02020110293 VHSE Fees ശീര്‍ഷകത്തില്‍ ട്രഷറിയില്‍ തുക ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്കോര്‍ ഷീറ്റിനായി പ്രത്യേകം 20 രൂപ ഫീസ് അടക്കണം.
2013 മാര്‍ച്ചില്‍ റഗുലറായി പരീക്ഷ എഴുതി ഉന്നത പഠനത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്‍റ് പരീക്ഷ ഇതോടൊപ്പം എഴുതാം. ഇതിന് 400 രൂപ ഫീസ് ഒടുക്കണം. സേവ് എ ഇയര്‍ മേയ് 2013 പരീക്ഷാവിജ്ഞാപനം സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ www.vhsexaminationkerala.gov.in ്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്‍റര്‍നെറ്റില്‍ ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്‍െറ പകര്‍പ്പും അപേക്ഷാഫോറത്തിന്‍െറ പകര്‍പ്പും പരീക്ഷാ രജിസ്ട്രേഷനായി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 16.
സേ പരീക്ഷകള്‍ മേയ് 27 മുതല്‍ ജൂണ്‍ ഒന്ന് വരെ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും ടൈപ്പ്റൈറ്റിങ്, വൊക്കേഷനല്‍, നോണ്‍ വൊക്കേഷനല്‍ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ മൂന്ന് മുതല്‍ ഏഴുവരെ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങളിലും നടത്തും.
തിയറി പരീക്ഷാ ടൈംടേബിള്‍: മേയ് 27 ന് ഇംഗ്ളീഷ്, 28 ന് ഫിസ്ക്സ്, ജിയോഗ്രഫി, അക്കൗണ്ടന്‍സി, 29 ന് കെമിസ്ട്രി, 30 ന് മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, മാനേജ്മെന്‍റ്, 31 ന് ബയോളജി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ജൂണ്‍ ഒന്നിന് രാവിലെ ജി.എഫ്.സി ഉച്ചക്ക് വൊക്കേഷനല്‍ തിയറി.
പരീക്ഷകള്‍ രാവിലെ 9.30 നും ഉച്ചക്ക് രണ്ടിനുമാണ്. കൂള്‍ ഓഫ് ടൈം 15 മിനിറ്റ്.
0 comments:
Post a Comment