12 May 2013

എസ്.എസ്.എല്‍.സി സേ പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി സേ പരീഷ തിങ്കളാഴ്ച തുടങ്ങും. രാവിലെ 9.45 നും ഉച്ചക്ക് 1.45 നുമാണ് പരീക്ഷകള്‍ തുടങ്ങുക. 18 ന് അവസാനിക്കും. ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ.
സേ പരീക്ഷക്ക് പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല. ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാഭവന്‍റ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
ടൈം ടേബിള്‍: സമയവും വിഷയവുംമേയ്13രാവിലെ 9.45 മുതല്‍ 11.30 വരെ ഒന്നാംഭാഷ ഒന്നാം പേപ്പര്‍ (മലയാളം I, തമിഴ് I, കന്നട, സംസ്കൃതം (അക്കാദമിക്), അറബിക് (അക്കാദമിക്), ഉറുദു, അഡീഷനല്‍ ഇംഗ്ളീഷ്, അഡീഷനല്‍ ഹിന്ദി, സംസ്കൃതം (സംസ്കൃതം സ്കൂളുകള്‍ക്ക്), അറബിക് (അറബിക് സ്കൂളുകള്‍ക്ക്), ഗുജറാത്തി).
ഉച്ചക്ക് 1.45 മുതല്‍ 3.30 വരെ ഒന്നാംഭാഷ രണ്ടാം പേപ്പര്‍ (മലയാളം II, തമിഴ്  II  കന്നട  II  അറബിക് (അറബിക് സ്കൂളുകള്‍ക്ക്) സംസ്കൃതം (സംസ്കൃതം സ്കൂളുകള്‍ക്ക്), സ്പെഷല്‍ ഇംഗ്ളീഷ്, ഫിഷറീസ് സയന്‍സ് (ഫിഷറീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്).
14 ന് രാവിലെ 9.45 മുതല്‍ 12.30 വരെ ഇംഗ്ളീഷ്, ഉച്ചക്ക് 1.45 മുതല്‍ 3.30 വരെ ഹിന്ദി/ജനറല്‍ നോളജ്. 15 ന് രാവിലെ 9.45 മുതല്‍ 12.30 വരെ സോഷ്യല്‍ സയന്‍സ്, 1.45 മുതല്‍ 3.30 വരെ ഫിസിക്സ്. 16 ന് രാവിലെ 9.45 മുതല്‍ 12.30 വരെ കണക്ക്, 1.45 മുതല്‍ 3.30 വരെ ബയോളജി. 17 ന് രാവിലെ 9.45 മുതല്‍ 11.30 വരെ കെമിസ്ട്രി. 18 ന് രാവിലെ 10 മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.

0 comments:

Post a Comment