ചാവക്കാട്: ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച കടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26, 27, 28, 29 തീയതികളില്‍ നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 97 സ്‌കൂളുകളില്‍ നിന്നായി 2780 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ഈ വര്‍ഷം പുതുതായി ചേര്‍ത്ത 17 ഇനങ്ങളിലടക്കം 303 ഇനങ്ങളിലാണ് മത്സരം നടക്കുക. സ്‌കൂളിലും സമീപത്തെ ഹാളിലുമായി 13 വേദികളാണ് മത്സരത്തിന് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുള്ള വീഡിയോ റെക്കോഡിങ്ങിനുള്ള സംവിധാനവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും 3500 പേര്‍ക്ക് വീതം ഭക്ഷണം നല്‍കും. പരാതികള്‍ പരിഹരിക്കാന്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി പ്രവര്‍ത്തിക്കും. രാത്രി മത്സരം കഴിഞ്ഞ് പോകുന്നവര്‍ക്ക് മെയിന്‍ റോഡിലെത്താന്‍ വാഹനസൗകര്യം, ആംബുലന്‍സ് സൗകര്യം, ഫസ്റ്റ്എയ്ഡ്, പോലീസ് കണ്‍ട്രോള്‍ റൂം തുടങ്ങിയവയും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ സ്റ്റേജിതര മത്സരങ്ങള്‍ തുടങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്ര പരിസരത്തുനിന്ന് വര്‍ണശബളമായ ഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് പ്രധാനവേദിയില്‍ ഉദ്ഘാടനം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. നിര്‍വഹിക്കും. സിനി ആര്‍ട്ടിസ്റ്റ് ലിയോണ ലിഷോയ് ഭദ്രദീപം തെളിയിക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍പേഴ്‌സന്‍ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇക്ബാല്‍, ജന. കണ്‍വീനര്‍ കെ. സിന്ധു, ഭാരവാഹികളായ ചാവക്കാട് എഇഒ പി .ഡി. പ്രതീഷ്, കെ.എം. ഇബ്രാഹിം, സി.എസ്. ഷാജു, ആര്‍.കെ. ഇസ്മായില്‍, സ്‌കൂള്‍ പ്രധാനാധ്യാപിക എം.കെ. സുലോചന എന്നിവര്‍ പങ്കെടുത്തു. 29ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

0 comments:
Post a Comment