01 March 2013

ദേശീയ ശാസ്ത്ര ദിനം ആചരിച്ചു

എടക്കഴിയൂര്‍ സീതിസാഹിബ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹരിതസേന, എനര്‍ജി ക്ലബ്ബ് എന്നിവ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി ചേര്‍ന്ന് ദേശീയ ശാസ്ത്രദിനാചരണം നടത്തി.

'ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ -ആശയും ആശങ്കയും' എന്ന വിഷയത്തില്‍ എന്‍.ജെ. ജെയിംസ് ക്ലാസെടുത്തു. റാലി പ്രധാനാധ്യാപിക റൈന കെ. കൊച്ചുണ്ണി ഫ്‌ളാഗ് ഓഫ് ചെയ്തു. ഊര്‍ജ്ജതന്ത്ര പരീക്ഷണ ശാലയിലെ നൂതന ഉപകരണങ്ങള്‍ കെ. ഗിരീഷ്‌കുമാര്‍, എല്‍ദോ എന്നിവര്‍ പരിചയപ്പെടുത്തി. അധ്യാപകരായ സി.സി. റീന, എം.എ. മോഹന്‍ദാസ്, പി.ആര്‍. കോമളവല്ലി എന്നിവര്‍ നേതൃത്വം നല്‍കി.
 

0 comments:

Post a Comment