ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം ഒഴികെ വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടാകും. പുനര്‍മൂല്യനിര്‍ണയത്തിന് 400 രൂപയും സൂഷ്മപരിശോധനക്ക് 275 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയുമാണ്ണ് പേപ്പര്‍ ഒന്നിന് ഫീസ്. ഇതിനുള്ള അപേക്ഷകള്‍ മേയ് 22 നകം സ്കൂളുകളില്‍ സമര്‍പ്പിക്കണം. ഇരട്ട മൂല്യനിര്‍ണയം നടന്ന വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ പകര്‍പ്പും ആവശ്യക്കാര്‍ക്ക് നല്‍കും. പ്ളസ് ടു പരീക്ഷയില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതിയ കേന്ദ്രത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതിന് വീണ്ടും ഫീസ് നല്‍കേണ്ടതില്ല.
ടൈംടേബിള്‍
മേയ് 27 ന് രാവിലെ ഇംഗ്ളീഷ്, ഉച്ചക്ക് രണ്ടാംഭാഷകള്‍, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 28ന് രാവിലെ ഫിസിക്സ്, ജ്യോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രപ്പോളജി, ജേണലിസം. ഉച്ചക്ക് ജിയോളജി, സോഷ്യല്‍ വര്‍ക്. 29ന് രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത ശാസ്ത്രം. ഉച്ചക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്. 30 ന് രാവിലെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, സൈക്കോളജി, സംസ്കൃത സാഹിത്യം, പാര്‍ട്ട് മൂന്ന് ഭാഷകള്‍. ഉച്ചക്ക് ഇക്കണോമിക്സ്, ഇംഗ്ളീഷ് ലിറ്ററേച്ചര്‍. 3131ന് രാവിലെ ബയോളജി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്. ഉച്ചക്ക് ഹോംസയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ചര്‍, ഇലക്ട്രോണിക്സ്, ഇ.എസ്.ടി, കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്.