20 December 2012

പഠന മികവിന് മുബീനക്ക് അംഗീകാരം

ചാവക്കാട്: എടക്കഴിയൂർ പി.കെ മൊയ്തുട്ടി-മൈമൂന ദമ്പതികളുടെ വീട്ടിൽ വീണ്ടും ആഹ്ലാദ പൂത്തിരികളെത്തിയിരിക്കുന്നു. പഠനത്തിൽ ഓരോ കടമ്പയും ഉന്നതമാർക്കോടെ മാത്രം വിജയിച്ച മുബീന ക്ക് ഇന്ന് പുറത്ത് വന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം.എസ്.സി-കെമിസ്ട്രി പരീക്ഷ ഫലം ഒന്നാം റാങ്കിന്റെ തിളക്കം ചാർത്തിയിരിക്കുന്നു..
തൃശൂർ സെന്റ്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയാണ് മുബീന.
മാതാപിതാക്കളുടേയും,സഹോദരങ്ങളുടേയും പ്രോത്സാഹനമാണ് തന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലെന്നും മുബീന വിശ്വസിക്കുന്നു..കുമാർ എ.യു.പി സ്ക്കൂൾ തിരുവത്ര,എസ്.എസ്.എം.വി.എച്ച്.എസ് എടക്കഴിയൂർ,ലിറ്റിൽ ഫ്ലവർ കോളേജ് മമ്മിയൂർ എന്നിവിടങ്ങളിലാണ് മുബീന തന്റെ വിദ്യാഭ്യാസം നേടിയത്.
ഇപ്പോൾ നാഷണൽ എലിജിബിലിറ്റി എൻട്രൻസിനുള്ള (National Eligibility cum Entrance Test)തയ്യാറെടുപ്പിലാണ് മുബീന.
ഒരു സാധാരണ മുസ്ലീം കുടു:ബത്തിലെ ഈ മിടുക്കിയുടെ വിജയങ്ങളിൽ അധ്യാപകരും നാട്ടുകാരും അതീവ സന്തോഷത്തിലാണ്..പഠനത്തിൽ പിന്നോക്കം നിന്നിരുന്ന നമ്മുടെ തീരദേശ മേഖലയിലെ ഈ ഉന്നത വിജയങ്ങളില്‍ മാതൃകയായ മുബീനക്ക് എല്ലാ ആശംസകളും നേരാം...

വാര്‍ത്തക്ക് കടപ്പാട്: www.chavakkadnet.com/parayanulladhu

1 comments:

മുബീനക്ക് എല്ലാ ആശംസകളും

Post a Comment