05 February 2013

കൗമാര ഭക്ഷണശീലങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വേനല്‍ക്കാലത്ത് വിദ്യാര്‍ത്ഥികളില്‍ കാണുന്ന പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നത്തിന്‍റെ ഭാഗമായി എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂള്‍ ഹെല്‍ത്ത് ക്ലബ്‌, ഹരിത സേന എന്നിവ സംയുക്തമായി കൗമാര ഭക്ഷണ ശീലങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൗമാരക്കരായ വിദ്യാര്‍ത്ഥിനികള്‍ വേനല്‍ക്കാലത്ത് നെല്ലിക്ക ജ്യൂസ്,മോര്,പഴവര്‍ഗ്ഗ  സത്തുകള്‍ എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കണമെന്ന് വടക്കേക്കാട് സി എച് സി യിലെ സീനിയര്‍ ഡയറ്റിഷന്‍ വിനിത.കെ നിര്‍ദേശിച്ചു.
കാര്‍ബണേറ്റഡ് ശീതള പാനിയങ്ങള്‍,കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ മുതലായവ വേനല്‍ക്കാലത്ത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
മാതാപിതാക്കളുടെ നിരന്തര ജാഗ്രതയോടെ വേണം കൗമാരക്കാരുടെ ഭക്ഷണ ശീലങ്ങള്‍ രൂപപ്പെടേണ്ടതെന്നു ഹരിത സേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ബോധവല്‍ക്കരണ ക്ലാസ് പി.ആര്‍ കോമളവല്ലി ഉദ്ഘാടനം ചെയ്തു.എം.എ മോഹന്‍ദാസ്‌ അധ്യക്ഷനായിരുന്നു. എന്‍.ജെ ജെയിംസ്, എം.വി ഷീജ,ശ്രീജ മോള്‍ ഇ.എസ് എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment