19 December 2012

ജനമൈത്രി പോലീസ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്കൂള്‍ സുരക്ഷ ക്ലബ്ബ്,ഹരിതസേന എന്നിവയുമായി സഹകരിച്ച് ചാവക്കാട് ജനമൈത്രി പോലീസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ കാണുന്ന പുത്തന്‍ ശൈലികളെ കുറിച്ച് സിസ്റ്റര്‍ അന്ന റോസ്, റോഡ്‌ സുരക്ഷയെ കുറിച്ച് സി.ഐ  സുദര്‍ശനന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.വൈ സൈനുദ്ധീന്‍ മാസ്റ്റര്‍,എസ്.ഐ ജോസ്, കോമളവല്ലി ടീച്ചര്‍,മോഹന്‍ദാസ്‌ മാസ്റ്റര്‍,ബൈജു മാസ്റ്റര്‍,എന്‍.ജെ ജെയിംസ്‌ മാസ്റ്റര്‍,വാര്‍ഡ്‌ മെമ്പര്‍ എന്‍.കെ മുഹമ്മദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


 


0 comments:

Post a Comment