24 April 2013

എസ്.എസ്.എല്‍ .സിക്ക് 80.57 ശതമാനം വിജയം


എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വോക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്കൂളിനു 2012 -13 വർഷത്തെ എസ്.എസ്.എല്‍ .സി പരീക്ഷയിൽ 80.57 ശതമാനം വിജയം കൈവരിക്കനായതായി പ്രിൻസിപ്പൽ ശ്രീമതി റൈന കെ കൊച്ചുണ്ണി ടീച്ചർ അറിയിച്ചു.
ഈ വർഷം സ്കൂളിൽ നിന്ന് എസ്.എസ്.എല്‍ .സി പരീക്ഷയെഴുതിയ 422 പേരിൽ 340 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.
ഈ മികച്ച നേട്ടം കൈവരിക്കാൻ പ്രയത്നിച്ച എല്ലാവർക്കും   പ്രിൻസിപ്പൽ അനുമോദനങ്ങൾ നേർന്നു.

രാവിലെ 11.30 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുള്‍ റബ്ബ് ആണ് എസ്.എസ്.എല്‍ .സി  ഫലം പ്രഖ്യാപിച്ചത്.

സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.


0 comments:

Post a Comment