10 December 2012

ഹരിതസേനക്ക് മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അംഗീകാരം

ചാവക്കാട് വിദ്യാഭ്യാസ ജില്ല പരിസ്ഥിതി ക്ലബ് ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള പുരസ്കാരം എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസ്ഥിതി ക്ലബ് ഹരിത സേനക്ക് ലഭിച്ചു. 2011-12 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി ഗ്രീന്‍ ഹാബിറ്റാറ്റ് എന്ന പരിസ്ഥിതി സംഘടനയുമായി ചേര്‍ന്ന്കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപിച്ചു വരുന്നുണ്ട്. കടലാമ സംരക്ഷണത്തിനായി നൈറ്റ് വാക്ക്, ഹാച്ചറി പരിപാലനം, ബോധവല്‍ക്കരണം, തുടങ്ങീ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ 2 വര്‍ഷമായി കനോലി കനാലിനെ ശുദ്ധീകരിക്കുക, ജൈവ വൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പഠന പ്രവര്‍ത്തനമാണ് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ്ബായി ഹരിത സേനയെ തിരഞ്ഞെടുക്കാന്‍ സഹായിച്ചത്. സ്കൂളില്‍ ചിത്രശലഭ പാര്‍ക്ക്, പപ്പായ തോട്ടം, രാമച്ച തോട്ടം, തുടങ്ങിയ പരിപാടികളും ഹരിത സേന സംഘടിപ്പിച്ചു വരുന്നു.


0 comments:

Post a Comment